നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ സഹായം

 

Norka Roots

Pravasi

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ സഹായം | Video

സംരംഭങ്ങള്‍ തുടങ്ങാനായി 30 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് 15% മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം) 4 വര്‍ഷത്തേക്ക് 3% പലിശ സബ്‌സിഡിയും

തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന പുനരധിവാസ പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് (NDPREM). സംരംഭങ്ങള്‍ തുടങ്ങാനായി 30 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് 15% മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം) 4 വര്‍ഷത്തേക്ക് 3% പലിശ സബ്‌സിഡിയുമാണ് പദ്ധതി മുഖേന നല്‍കുക.

2016 മുതല്‍ 2025 മാര്‍ച്ച് 10,526 പ്രവാസിസംരംഭങ്ങള്‍ എന്‍ഡിപിആര്‍ഇഎം പദ്ധതിവഴി ആരംഭിക്കാനായി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും, സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്കുമായി 2021 - 2022 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പ്രവാസി ഭദ്രത പദ്ധതിയുടെ കീഴില്‍ 13,906 പ്രവാസികേരളീയര്‍ക്ക് സ്വയം തൊഴിലോ സംരംഭങ്ങളോ ആരംഭിക്കാനായി.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു