സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്കയുടെ വിദേശ റിക്രൂട്ട്മെന്‍റ് വിഭാഗം
NORKA Roots
നിലവില്‍ സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും, യുകെ, ജര്‍മനി, കാനഡ എന്നിവിടങ്ങളിലേയ്ക്കും ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍, ഇലക്ട്രീഷ്യന്‍, ഗാര്‍ഹിക ജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെ നോര്‍ക്ക റൂട്ട്സ് തെരഞ്ഞെടുത്ത് അയച്ചുവരുന്നു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ 2378 യുവ പ്രൊഫഷണലുകള്‍ക്കാണ് വിദേശജോലി ലഭ്യമാക്കിയത്. ഇക്കാലയളവില്‍ തിരഞ്ഞെടുത്ത 1176 ഉദ്യോഗാര്‍ത്ഥികളുടെ നിയമനനടപടികള്‍ പുരോഗമിക്കുകയാണ്.