ഡോ. അൻവർ സാദത്ത്
ദുബായ്: ദുബായ് ആസ്റ്റർ ആശുപത്രിയിലെ മലയാളി ഓർത്തോപീഡിക് സർജൻ ഡോ.അൻവർ സാദത്ത് (47) അന്തരിച്ചു. തൃശൂർ സ്വദേശിയാണ്. വെള്ളിയാഴ്ച രാവിലെ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മൃതദേഹം ദുബായിൽ ഖബറടക്കും. കുടുംബാംഗങ്ങൾ ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. തൃശൂർ സ്വദേശി പി.കെ. മുഹമ്മദിന്‍റെ മകനാണ്.