അബുദാബി: കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ആഘോഷത്തിന്‍റെ ഭാഗമായി മെഗാ പൂക്കളവും, മെഗാ തിരുവാതിരയും, പൂക്കള മത്സരവും വഞ്ചിപ്പാട്ടും നടത്തി. വനിതാ വിഭാഗം കൺവീനർ ഗീതയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
രാത്രി 8 മണിക്ക് നടത്തിയ മെഗാ തിരുവാതിരയിൽ 75 ലധികം വനിതകൾ പങ്കെടുത്തു. പൂക്കള മത്സരത്തിലെ വിജയികൾക്ക് ജെമിനി ബിൽഡിങ് മെറ്റീരിയൽസ് എം.ഡി. ഗണേഷ് ബാബു സമ്മാനങ്ങൾ നൽകി.