സദ്ഭാവനയുടെ 'ഇക്കരെ ഓണം'

 
Pravasi

സദ്ഭാവനയുടെ 'ഇക്കരെ ഓണം'

സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം യുഎഇയുടെ നേതൃത്വത്തിലാണ് പരിപാടി

ദുബായ്: സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം യുഎഇയുടെ നേതൃത്വത്തിൽ 'ഇക്കരെ ഓണം'എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. യൂറോ-എഷ്യ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ സുബ്രോ ചക്രബർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുനിൽ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം എ.വി. മധുസൂദനൻ, ആർ.ജെ. നിത്യ, ഇൻകാസ് നേതാക്കളായ അഡ്വ: ഹാഷിക്, ഷാജി പരേത് ,എസ്.എം. ജാബിർ, റഫീഖ് മട്ടന്നൂർ, ബി.എ. നാസർ, ബി.പവിത്രൻ, പാലക്കാട് ഡിവൈഎസ്പി മോഹൻദാസ് ആലപ്പുഴ, .അബ്ദുൽ മുനീർ, ബഷീർ ബെല്ലോ, ബിന്ദു, എസ്ജിഎഫ് ഗ്ലോബൽ കൺവീനർ ഷൈജു അമ്മാനപാറ, പ്രോഗ്രാം ചെയർമാൻ പ്രസാദ് കാളിദാസ്, ടൈറ്റസ് പുലൂരാൻ, മൊയ്‌തു കുറ്റിയാടി, ബഷീർ നരണിപ്പുഴ, ജോജിത് ജോസ്, അഡ്വ. ബിജേഷ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജഗദീഷ് പഴശ്ശി സ്വാഗതവും സുദീപ് പയ്യന്നൂർ നന്ദിയും പറഞ്ഞു.

മുരളി പണിക്കർ, ഷൈജു, സന്ദീപ്, സജിത്ത്, ജിസ്, റഫീഖ്, മണികണ്ഠൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തിരുവാതിര, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, പൂരക്കളി, എസ്.ജി.സി.എഫ് താര ജോഡി തുടങ്ങിയ വിവിധ കലാ പരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

'ജെൻ സി' പ്രക്ഷോഭം ലക്ഷ്യം കണ്ടു; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജിയുമായി ഐശ്വര്യ റായ്

നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം