യുഎഇ യിൽ ഏപ്രിൽ 3 വരെ ഓൺലൈൻ ക്ലാസുകൾ

 
Pravasi

അസ്ഥിര കാലാവസ്ഥ: യുഎഇ യിൽ ഏപ്രിൽ 3 വരെ ഓൺലൈൻ ക്ലാസുകൾ

സ്കൂളുകൾക്ക് പുറമെ നഴ്സറികൾക്കും സർവകലാശാലകൾക്കും ഈ ഉത്തരവ് ബാധകമാണ്

Jisha P.O.

ദുബായ്: കനത്ത മഴയെത്തുടർന്ന് ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏപ്രിൽ 3 വെള്ളിയാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ തുടരാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെഎച്ച്‌ഡിഎ) നിർദ്ദേശം നൽകി. സ്കൂളുകൾക്ക് പുറമെ നഴ്സറികൾക്കും സർവകലാശാലകൾക്കും ഈ ഉത്തരവ് ബാധകമാണ്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കുന്നത്. ഏപ്രിൽ മൂന്നിന് മുൻപായി ക്ലാസുകൾ നേരിട്ട് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്കൂളുകൾക്ക് അതിനായി അപേക്ഷിക്കാവുന്നതാണ്.

എന്നാൽ ഇതിനായി വ്യക്തമായ കാരണങ്ങളും സുരക്ഷാ മുൻകരുതലുകളും വിശദീകരിക്കുന്ന അപേക്ഷ കെഎച്ച്‌ഡിഎയ്ക്ക് സമർപ്പിക്കണം. ഓരോ സ്കൂളിന്‍റെയും സാഹചര്യം പ്രത്യേകം വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണം; കുത്തിയിരുപ്പ് സമരവുമായി ജെൻ ആൽഫകൾ

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു