യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്ക്
ദുബായ്: യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് അധികൃതർ വിലക്കേർപ്പെടുത്തി. വിദ്യാർഥികളിൽ ആരോഗ്യപരമായ ഭക്ഷണശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ സ്കൂളുകൾ സ്വന്തം നിലയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചില സ്കൂളുകളിൽ രക്ഷിതാക്കൾക്ക് വേണമെങ്കിൽ ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാനുള്ള സൗകര്യവുമുണ്ട്.