ഓർമ കേരളോത്സവം 2025: സംഘടകസമിതി രൂപവത്കരിച്ചു

 
Pravasi

ഓർമ കേരളോത്സവം 2025: സംഘാടകസമിതി രൂപവത്കരിച്ചു

സംഘാടക സമിതി രൂപീകരണ യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു

ദുബായ് : യുഎഇ‌ ദേശീയ ദിനാഘോഷം ആയ ഈദ് അൽ ഇത്തിഹാദിന്‍റെ ഭാഗമായി ഓർമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - 'കേരളോത്സവം 2025' ന്‍റെ നടത്തിപ്പിനായി സംഘാടക സമിതി രൂപവൽക്കരിച്ചു. അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു . പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട്‌ അധ്യക്ഷത വഹിച്ചു. അനീഷ് മണ്ണാർക്കാട് , സജീവൻ കെ വി , മോഹനൻ മൊറാഴ , അംബുജാക്ഷൻ , ജിജിത അനിൽകുമാർ , അഡ്വ അപർണ്ണ , കാവ്യ , പി പി അഷ്‌റഫ് , അക്ബർ അലി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : എൻ കെ കുഞ്ഞഹമ്മദ് - രക്ഷാധികാരി , ഒ വി മുസ്തഫ - ചെയർമാൻ , ഡോ ഹുസൈൻ , റിയാസ് സി കെ ( വൈസ് ചെയർമാൻമാർ ) , അനീഷ് മണ്ണാർക്കാട് ( ജനറൽ കൺവീനർ ) , ജിജിത അനിൽകുമാർ , മോഹനൻ മൊറാഴ ( ജോയിന്‍റ് കൺവീനർമാർ ).

വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും ജോ. കൺവീനർമാരെയും 201 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.601 അംഗ സ്വാഗതസംഘത്തിനും രൂപം കൊടുത്തു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ജോയിന്‍റ് ട്രഷറർ ധനേഷ് നന്ദിയും പറഞ്ഞു.

മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; സഹകരിക്കാമെന്ന് വ്യാപാരികൾ

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്വകാര്യവത്കരണം ശക്തം; പ്രവാസികൾക്ക് ആശങ്ക | Video