ഓർമ കേരളോത്സവം ഡിസംബർ 1, 2 തിയ്യതികളിൽ 
Pravasi

ഓർമ കേരളോത്സവം ഡിസംബർ 1, 2 തിയ്യതികളിൽ

ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്‍റെ തനത് കലാരൂപങ്ങളും ഒരുക്കും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ - സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. നാട്ടിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത പരിപാടി ഉൾപ്പെടെയുള്ളവ സൗജന്യമായി ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്‍റെ തനത് കലാരൂപങ്ങളും ഒരുക്കും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ - സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചു നടന്നു.

ഒ.വി. മുസ്തഫ ( ചെയർമാൻ ) സി.കെ. റിയാസ്, ഷിജു ശ്രീനിവാസ് ( വൈസ് ചെയർമാൻമാർ ) അനീഷ് മണ്ണാർക്കാട് ( ജനറൽ കൺവീനർ), ഷിജു ബഷീർ, ലിജിന (ജോയിന്‍റ് കൺവീനർമാർ), എൻ. കെ. കുഞ്ഞഹമ്മദ്, സിദ്ദിഖ്, ശശികുമാർ (രക്ഷാധികാരികൾ), കെ.വി. സജീവൻ (വളണ്ടിയർ ക്യാപ്റ്റൻ), മോഹനൻ മൊറാഴ (പ്രോഗ്രാം കമ്മറ്റി), ബിജു വാസുദേവൻ (പ്രചാരണം) എന്നിവർ ഭാരവാഹികളായി. 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

സംഘാടക സമിതി രൂപീകരണ യോഗം ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഓർമ പ്രസിഡന്‍റ് ശിഹാബ് പെരിങ്ങോട്‌ അധ്യക്ഷത വഹിച്ചു. ലോകകേരളസഭാ ക്ഷണിതാക്കളായ രാജൻ മാഹി, അനിതാ ശ്രീകുമാർ എന്നിവരും ദിലീപ് സി എൻ എൻ ( മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി), അനീഷ് മണ്ണാർക്കാട്, സി.കെ. റിയാസ്, അംബുജാക്ഷൻ, മോഹനൻ മൊറാഴ, ബിജു വാസുദേവൻ, അബ്ദുൽ അഷ്‌റഫ്, ഷിജു ബഷീർ, പി.പി. അഷ്‌റഫ് എന്നിവരും പ്രസംഗിച്ചു. പരിപാടിയുടെ ബ്രോഷർ എൻ.കെ. കുഞ്ഞഹമ്മദ്, അബ്ദുല്ല നരിക്കോടിന്‌ നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി ജിജിത അനുശോചനപ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഡോ. നൗഫൽ പട്ടാമ്പി നന്ദിയും പറഞ്ഞു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ