ദുബായ് പയ്യന്നൂർക്കാരുടെ കൂട്ടായ്മ 'പയ്യന്നൂർ സൗഹൃദ വേദി' ഓണസംഗമം 2024 
Pravasi

ദുബായ് പയ്യന്നൂർക്കാരുടെ കൂട്ടായ്മ 'പയ്യന്നൂർ സൗഹൃദ വേദി' ഓണസംഗമം 2024

ദുബായ്: ദുബായ് , ഷാർജ , വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ പയ്യന്നൂർക്കാരുടെ കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിയുടെ ഓണസംഗമം 2024 വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ഊദ് മേത്തയിലെ ഗ്ലന്‍റൽ ഇന്‍റർനാഷണൽ സ്‌കൂളിൽ നടന്ന ആഘോഷ പരിപാടി യു എ ഇ സുപ്രീം കോർട്ട് സീനിയർ അഭിഭാഷകൻ അഡ്വ. അബ്ദുൾ കരീം അഹമ്മദ് ബിൻ ഈദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബ്രിജേഷ് സി പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് ടി സ്വാഗതവും ട്രഷറർ ബബിത നാരായണൻ നന്ദിയും പറഞ്ഞു.

പ്രോഗ്രാം ജനറൽ കൺവീനർ തമ്പാൻ പറമ്പത്ത്,പയ്യന്നൂർ സൗഹൃദവേദി അംഗങ്ങളായ വി പി ശശികുമാർ , അബ്ദുൽ നസീർ ,അഫി അഹമ്മദ് അതിഥികളായെത്തിയ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്, മാധവൻ കൈപ്രത്ത് , മുനീർ അൽവഫ, വി ടി വി ദാമോദരൻ, ബി ജ്യോതിലാൽ , ദിനേശ്ബാബു, രാജേഷ് കോടൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ഇ ടി പ്രകാശ് , മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ , സാമൂഹ്യ പ്രവർത്തകൻ പ്രഭാകരൻ പയ്യന്നൂർ എന്നിവരെ ആദരിച്ചു.

സനേഷ് മുട്ടിൽ പരിപാടിയുടെ അവതാരകനായിരുന്നു. ചെണ്ടമേളം, തിരുവാതിര , കോൽക്കളി , ദഫ്‌മുട്ട് തുടങ്ങി സൗഹൃദ വേദി കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ഗായകരായ വൈഷ്ണവ് ഗിരീഷ്, കൃതിക എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഫിയസ്റ്റനടത്തി. മെഹമൂദ് സി എ , നികേഷ് കുമാർ എം വി , അനീസ് എ , പ്രമോദ് വീട്ടിൽ ,മുഹമ്മദ് റാഷിദ് , സത്യനാരായണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി