ഷാർജയിൽ ബോധവത്കരണം ഫലപ്രദം; വാഹനാപകട മരണങ്ങൾ 15% കുറഞ്ഞതായി പൊലീസ് 
Pravasi

ഷാർജയിൽ ബോധവത്കരണം ഫലപ്രദം; വാഹനാപകട മരണങ്ങൾ 15% കുറഞ്ഞതായി പൊലീസ്

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മരണ നിരക്കിൽ 15 ശതമാനം കുറവുണ്ടായതായും അപകടങ്ങളിൽ 9 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു

ഷാർജ: ഈ വർഷം ആദ്യ പകുതിയിൽ റോഡപകടങ്ങളും മരണവും കുറഞ്ഞതായി ഷാർജ പൊലീസ്. ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്മെന്‍റ് പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാവുന്നതെന്ന് ഷാർജ പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മരണ നിരക്കിൽ 15 ശതമാനം കുറവുണ്ടായതായും അപകടങ്ങളിൽ 9 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതോറിറ്റി നടത്തുന്ന ശക്തമായ ഗതാഗത ബോധവത്കരണമാണ് ഈ പുരോഗതിക്ക് കാരണം. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഡ്രൈവർമാർക്കും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും ഒരു പോലെ ഉത്തരവാദിത്തം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കാംപയിനുകളെന്നും ഷാർജ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് മേധാവി ലഫ്.കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു.

ഡ്രൈവർമാരോടും റോഡ് ഉപയോക്താക്കളോടും ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാനും വേഗപരിധി ശ്രദ്ധിക്കാനും വാഹനമോടിക്കുമ്പോൾ ഏകാഗ്രത തെറ്റിപ്പോകാതിരിക്കാനും അപ്രതീക്ഷിത റോഡ് അവസ്ഥകളിൽ ജാഗ്രത പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ