പ്രവാസി ഫെഡറേഷൻ കൺവെൻഷൻ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. 
Pravasi

സർക്കാർ പെൻഷൻ ഏർപ്പെടുത്തണം: പ്രവാസി ഫെഡറേഷൻ

പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ചാവക്കാട്: പ്രവാസികൾക്ക് സർക്കാർ പെൻഷൻ ഏർപ്പെടുത്തണമെന്ന് പ്രവാസി ഫെഡറേഷൻ ചാവക്കാട് മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് വി.കെ. സുലൈമാൻ മുഖ്യാതിഥിയായി.

പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഭിലാഷ് വി. ചന്ദ്രൻ, പ്രസിഡണ്ട് പി.എം. തൈമൂർ, സിപിഐ ചാവക്കാട് ലോക്കൽ സെക്രട്ടറി എ.എ. ശിവദാസൻ, എഐടിയുസി ഗുരുവായൂർ മണ്ഡലം സെക്രട്ടറി എ.എം. സതീന്ദ്രൻ, കെ.വി. അലികുട്ടി, ഷെമീർ മണത്തല സംസാരിച്ചു.

ഭാരവാഹികൾ - ഷെമീർ മണത്തല (പ്രസിഡന്‍റ്), എം.കെ. സുരേഷ് (സെക്രട്ടറി), കെ.വി. യൂനസ് (ജോ: സെക്രട്ടറി), ആർ.കെ. സജാദ് (വൈസ് പ്രസിഡന്‍റ്), സലീം തിരുവത്ര (ട്രഷറർ).

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു