ഹിജ്റ പുതുവത്സരം: ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 15 ന് അവധി

 
Pravasi

ഹിജ്റ പുതുവത്സരം: ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 15 ന് അവധി

വിദ്യാർഥികൾക്കും അധ്യാപകർക്കും മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും

UAE Correspondent

ദുബായ്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 15 ന്(തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി ആണ് ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും നഴ്‌സറികൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് നൽകിയത്.

വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ എന്നിവയ്ക്ക് തൊട്ടുപിന്നാലെ തിങ്കളാഴ്ചയും അവധി ലഭിക്കുന്നതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.

ഹിജ്റ പുതുവത്സര പ്രമാണിച്ച് യുഎഇയിലെ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ഔദ്യോഗിക അവധി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ദുബായ് കെഎച്ച്ഡിഎയുടെ ഈ ഉത്തരവ്.

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി