മലനിരകളിലെ മലിനീകരണം ഇല്ലാതാക്കാൻ 'ഹീലിങ് ഹജർ' യാത്രയുമായി പ്രകൃതിസ്നേഹികൾ

 
Pravasi

മലനിരകളിലെ മലിനീകരണം ഇല്ലാതാക്കാൻ 'ഹീലിങ് ഹജർ' യാത്രയുമായി പ്രകൃതിസ്നേഹികൾ

യുഎഇയിലെ വിവിധ ഹൈക്കിങ് കൂട്ടായ്മകളിൽ നിന്നുള്ള മലയാളികളടക്കമുള്ള അമ്പതോളം പ്രകൃതിസ്നേഹികളാണ് പങ്കുചേർന്നത്

MV Desk

ദുബായ്: ഹജർ മലനിരകളിലെ മലിനീകരണം ഇല്ലാതാക്കാൻ പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയായ ഗ്രീൻവേ അഡ്വഞ്ചേഴ്സ് സംഘടിപ്പിച്ച ഹീലിങ് ഹജർ' ശുചീകരണ യാത്ര ശ്രദ്ധേയമായി. സാസ്റ്റണിന്റെ പിന്തുണയോടെ നടത്തിയ ഉദ്യമത്തിൽ യുഎഇയിലെ വിവിധ ഹൈക്കിങ് കൂട്ടായ്മകളിൽ നിന്നുള്ള മലയാളികളടക്കമുള്ള അമ്പതോളം പ്രകൃതിസ്നേഹികളാണ് പങ്കുചേർന്നത്.

പുലർച്ചെ 5.15-ന് ഷൗക്കയിൽ ആരംഭിച്ച ഈ സ്നേഹയാത്രയിലൂടെ മലനിരകൾക്ക് ഭീഷണി ഉയർത്തിയ വലിയൊരു അളവ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സാധിച്ചു. ഈ ഭൂമി നമ്മുടെ വീടാണെന്നും വീട് വൃത്തിയായി സൂക്ഷിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യം നിലനിൽക്കുന്നതെന്നും ഈ സന്ദേശം പ്രചരിപ്പിക്കാനാണ് യാത്ര നടത്തിയതെന്ന് സംഘാടകരിലൊരാളായ നസാർ ഹുസൈൻ പറഞ്ഞു.

ഷൗക്കയിലെ തദ്ദേശവാസികൾ കൂടി ഈ ഉദ്യമത്തിൽ സഹകരിച്ചതോടെ പ്രകൃതിസ്നേഹത്തിന്റെ സുന്ദരമായ സമാഗമമായി അത് മാറി. മുതിർന്നവർക്കൊപ്പം തന്നെ ആവേശത്തോടെ മലകയറാൻ കുട്ടികളും ഉണ്ടായിരുന്നു. ഏഴാം വയസ്സിൽ തന്നെ മൊറോക്കോയിലെ അതിശൈത്യമുള്ള തബുകൽ പർവതനിരകൾ കീഴടക്കിയ ഇയാ കൃഷ് എന്ന കൊച്ചു മിടുക്കിയും ഇവർക്കൊപ്പം മലകയറി മാലിന്യങ്ങൾ ശേഖരിച്ചു. എഫ്‌സി, ദുബായ് വാക്കീസ്, റാക് മംസ്, ഹൈക് റാക് ആസ്-1, അഡ്വെഞ്ചർ നെക്സ്റ്റ്, ഹിന്ദ് ഹൈക്കേഴ്സ് തുടങ്ങി വിവിധ ഹൈക്കിങ് ക്ലബ്ബുകളുടെ പങ്കാളിത്തം യാത്രക്കുണ്ടായിരുന്നു.

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു