.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അംബ നാട്യ കലാക്ഷേത്രയുടെ യോഗ്യതാ പരീക്ഷയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും
ദുബായ്: യുഎഇയിലെ പ്രമുഖ ശാസ്ത്രിയ നൃത്താധ്യാപികയായ അംബ ടീച്ചറുടെ നേതൃത്വത്തിലുള്ള അംബ നാട്യ കലാക്ഷേത്രയുടെ നേതൃത്വത്തിൽ ജൂനിയർ ഡിപ്ലോമയുടെ ഭാഗമായിയുള്ള ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി അടവുകളുടെയും കച്ചേരി സമ്പ്രദായം അനുസരിച്ചുള്ള നൃത്ത ഇനങ്ങളുടെയും യോഗ്യത പരീക്ഷ ഷാർജ അൽ നഹ്ദ മിയ മാളിലെ നെസ്റ്റോയിൽ നടത്തി. ആർഎൽവി സാന്ദ്ര, കലാമണ്ഡലം ഷീബ എന്നിവർ വിധി നിർണയം നടത്തി.
അഭിനയ പർവം വിഭാഗത്തിൽ വിദ്യാർഥിനികളായ റിതിക, ദേവപ്രിയ എന്നിവരുടെ അവതരണം മികച്ചതായി. ശാസ്ത്രിയ നൃത്തത്തിന്‍റെ അടവുകൾക്കും അഭിനയ പർവത്തിനും തായമ്പക കലാകാരൻ ഉദിനൂർ കൃഷ്ണപ്രസാദ് മാരാർ താള വാദ്യം ഒരുക്കി. അതോടൊപ്പം വിവിധ മത്സര ഇനങ്ങളിലും അംബ നാട്യ കലാക്ഷേത്രയിലെ നൃത്ത വിദ്യാർഥിനികൾ പങ്കെടുത്തു.
പരിപാടി വികെഎം കളരി ചെയർമാൻ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. അംബ ടീച്ചർ അധ്യക്ഷത വഹിച്ചു. കൈരളി ടിവി മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ടി. ജമാലുദ്ദിൻ, ഗൾഫ് മാധ്യമം ജിസിസി എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി, മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജിജിന അവതാരകയായിരുന്നു.
അംബ നാട്യ കലാക്ഷേത്രയുടെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളായി
രക്ഷധികാരികൾ- പവിത്രൻ, വിനിത, പ്രസിഡന്‍റ് - ജിതിൻ, വൈസ് പ്രസിഡന്‍റ് - മുകുന്ദ്, സെക്രട്ടറി - ഹരീഷ്,ജോ. സെക്രട്ടറി - അർജുൻ, ട്രഷറർ - ജിജി, അഡ്മിനിസ്ട്രേറ്റർ- ഭവ്യ, ചീഫ് കോർഡിനേറ്റർ ഷീബ രാജ് എന്നിവരെ തെരഞ്ഞെടുത്തു. അംബ നാട്യ കലാക്ഷേത്രയുടെ നേതൃത്വത്തിൽ ഈ വർഷം നടത്തുന്ന 'കരുണം കണ്ണകി' എന്ന നൃത്ത ശിൽപ്പത്തിന്‍റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.