ഒഐസിസി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ രമേശ് ചെന്നിത്തല ബഹ്‌റൈനിൽ
ബഹ്‌റൈൻ: ബഹ്റൈനിലെ ഒഐസിസി കൂട്ടായ്മ സംഘടിപ്പിക്കുന്ന, ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍, കേരളത്തിന്‍റെ മുന്‍ പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല ബഹ്‌റൈനിലെത്തി.
ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍, ഒഐസിസി നേതാക്കള്‍, ചെന്നിത്തലയ്ക്ക് സ്വീകരണം നൽകി. ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം, ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്‍റ് ബോബി പാറയില്‍, ഇഫ്താര്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം.എസ്. സൈദ്, ലത്തീഫ് ആയംചേരി, മനു മാത്യു എന്നിവർ ചേര്‍ന്ന് രമേശ് ചെന്നിത്തലയെ സ്വീകരിച്ചു.