അബുദാബിയിലെ വാടക നിയന്ത്രണ ചട്ടങ്ങൾ ‌റിയൽ എസ്റ്റേറ്റ് വിപണിക്കും നിക്ഷേപകർക്കും ഗുണകരമാകുമെന്ന് വിദഗ്ധർ

 
Pravasi

അബുദാബിയിലെ വാടക നിയന്ത്രണ ചട്ടങ്ങൾ ‌റിയൽ എസ്റ്റേറ്റ് വിപണിക്കും നിക്ഷേപകർക്കും ഗുണകരമാകുമെന്ന് വിദഗ്ധർ

പെട്ടെന്നുണ്ടാകുന്ന വാടക വർധനവ് തടയുന്നത് വിപണിയിൽ സ്ഥിരതയും സുതാര്യതയും കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ

UAE Correspondent

അബുദാബി: അബുദാബിയിൽ നടപ്പിലാക്കാൻ പോകുന്ന വാടക നിയന്ത്രണ ചട്ടങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ റിയൽ എസ്റ്റേറ്റ് വിപണിക്കും നിക്ഷേപകർക്കും ഒരുപോലെ ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധർ. പെട്ടെന്നുണ്ടാകുന്ന വാടക വർധനവ് തടയുന്നത് വിപണിയിൽ സ്ഥിരതയും സുതാര്യതയും കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. ഇത് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അബുദാബിയിൽ ദീർഘകാലം തുടരാൻ പ്രേരണയാകും.

തുടക്കത്തിൽ നിക്ഷേപകർക്ക് ലാഭത്തിൽ നേരിയ കുറവ് തോന്നാമെങ്കിലും, വിപണിയിലെ കൃത്യമായ നിയന്ത്രണങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കും.

വാടകയിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ വർധനവ് നിയന്ത്രിക്കുന്നത് രാജ്യത്തെ പൊതുവായ ജീവിതച്ചെലവ് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സഹായിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ

"പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു"; കോൺഗ്രസ് നേതൃത്വത്തിനെതിരേ അൻവർ