ദുബായിൽ വാഹനാപകടം: 8 പേർ മരിച്ചു, 6 പേരും ഇന്ത്യക്കാർ

 
Pravasi

ദുബായിൽ വാഹനാപകടം: 8 പേർ മരിച്ചു, 6 പേരും ഇന്ത്യക്കാർ

സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ട്രക്ക് പെട്ടെന്ന് റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദുബായ് പൊലീസ് അറിയിച്ചു

UAE Correspondent

ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിൽ (E611) മിനിബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 6 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം.

സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ട്രക്ക് പെട്ടെന്ന് റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. തൊട്ടുപിന്നാലെ വന്ന മിനിബസ് ട്രക്കിന്‍റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

8 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ 5 പേരുടെ പരുക്ക് ഗുരുതരമാണ്, 4 പേർക്ക് നിസാര പരുക്കുകളുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുബായ് പൊലീസ് ട്രാഫിക് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി