ദുബായ്: യു എ ഇ യിലെ ബിസിനസ് സെറ്റ് അപ്പ് രംഗത്തെ പ്രമുഖരായ ഫാസ്റ്റ് ബിസിനസ് ലൈൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന "സേ നോ ടു ഫ്രീലാൻഡ് വിസ സ്കാം" ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിനും ദുബായ് ദെയ്റയിലെ റീഫ് മാളിൽ പ്രവർത്തിക്കുന്ന പുതിയ ഓഫീസും ഷെയ്ഖ് അമ്മാർ ബിൻ സാലം അൽഖാസിമി ഉദ്ഘാടനം ചെയ്തു.ഷെയ്ഖ് മഖ്‌തൂം അബ്‌ദുൾഹക്കിം ഒബൈദ് സുഹൈൽ അൽമഖ്തും മുഖ്യാതിഥിയായിരുന്നു.നടനും അവതാരകനുമായ മിഥുൻ രമേഷ്,ചലച്ചിത്രതാരം മീരാ നന്ദൻ, സോഷ്യൽമീഡിയ താരങ്ങളായ അജ്മൽഖാൻ, ജിൻഷാ ബഷീർ, ഫാസ്റ്റ് ബിസിനസ് ലൈൻ മാനേജിങ് ഡയറക്ടർ ഹിളർ അബ്‌ദുള്ള, മാനേജിങ് പാർട്ണർ മുഹമ്മദ് അർഫാത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
UAE യിൽ വിവിധ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുകൾ, ട്രേഡ്മാർക്ക് രജിസ്ട്രേഷൻ, ഗോൾഡൻവിസ, തൊഴിൽവിസ സേവനങ്ങൾ, ഓഫീസ് കാബിനുകൾ, കോവർക്കിങ് സ്‌പേസ്, പി ആർ ഒ വർക്കുകൾ , പ്രീമിയം ബിസിനസ് സെന്റർ തുടങ്ങി പുതിയ ബിസിനസ് സംരംഭകർക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ സ്ഥാപനത്തിൽ ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടർ ഹിളർ അബ്‌ദുള്ള അറിയിച്ചു.