സ്കോട്ട ഇഫ്താർ സംഗമം മാർച്ച് 15ന്
ദുബായ് : സർ സയ്യദ് കോളേജ് അലൂമിനി ഫോറം യുഎഇ ചാപ്റ്റർ(സ്കോട്ട ) ഇഫ്താർ സംഗമം മാർച്ച് 15ന് നടത്തും. ദുബായ് ഇത്തിസലാത്ത് മെട്രൊ സ്റ്റേഷനടുത്തുള്ള സ്റ്റാർ ഇന്‍റർനാഷണൽ സ്കൂളിലാണ് ഇഫ്താർ സംഗമം. മീറ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന അംഗങ്ങളും കുടുംബാംഗങ്ങളും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഹാഷിം - 050 746 9723, ഷംഷീർ - 050 2094427, ജുനൈദ് - 052 168 2440