ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ഒരുക്കങ്ങൾ പൂർത്തിയായി

 
Pravasi

ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ഒരുക്കങ്ങൾ പൂർത്തിയായി

സ്കൂൾ തുറക്കുന്നതോടെ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും.

UAE Correspondent

ഷാർജ: അവധിക്കാലത്തിന്‌ ശേഷം ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഷാർജ ഇന്ത്യൻ സ്കൂൾ (ഗേൾസ് വിംഗ്), ഷാർജ ഇന്ത്യൻ സ്കൂൾ (ബോയ്സ് വിംഗ്), ഗൾഫ് റോസ് നഴ്സറി, അൽ ഇബ്തിസാമ സെന്‍റർ എന്നീ നാല് സ്ഥാപനങ്ങളാണ് നാളെ മുതൽ തുറക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള എൻസിഇആർടി പാഠപുസ്തകങ്ങൾ എത്തുന്നതിലെ കാലതാമസം പരിഹരിക്കാൻ അധ്യാപകർ പ്രത്യേക അധ്യയന പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു. സ്കൂൾ തുറക്കുന്നതോടെ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും. നിലവിൽ ഓൺലൈൻ ക്ലാസുകൾ വഴി പഠനം തടസ്സമില്ലാതെ നടക്കുന്നുണ്ട്.

നോട്ടുബുക്കുകളും റെക്കോർഡ് ബുക്കുകളും അടങ്ങുന്ന കിറ്റുകൾ ഭൂരിഭാഗം രക്ഷിതാക്കളും കൈപ്പറ്റിയിട്ടുണ്ട്. ബാക്കിയുള്ളവ നാളെ ക്ലാസുകളിൽ വിതരണം ചെയ്യും. കുട്ടികൾക്ക് സുരക്ഷിതമായി അധ്യയനം തുടരുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകരും അനധ്യാപക ജീവനക്കാരും ചേർന്ന് സ്കൂളുകളിൽ ശുചീകരണവും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കി. സ്കൂളുകൾ സജ്ജമാക്കാൻ സഹായിച്ച ഭരണാധികാരികൾക്കും ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിക്കും ജീവനക്കാർക്കും ഷാർജ ഇന്ത്യൻ അസോസിയേഷൻ നന്ദി അറിയിച്ചു.

പരസ്യ പ്രതികരണം വേണ്ട; മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 2 മരണം

കുംഭമേള വൈറല്‍ പെൺകുട്ടി ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

ഇനി 'ഫുൾ എ പ്ലസ്' എളുപ്പമാവില്ല; എസ്എസ്എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം

ഇടമലക്കുടി റേഷന്‍ കൊള്ള; ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍