ഷാർജ ഇന്ത്യൻ സ്‌കൂൾ കായികമേള വാണ്ടററേഴ്സ് ക്ലബ് മൈതാനിയിൽ നടന്നു 
Pravasi

ഷാർജ ഇന്ത്യൻ സ്‌കൂൾ കായികമേള വാണ്ടററേഴ്സ് ക്ലബ് മൈതാനിയിൽ നടന്നു

വർണാഭമായ മാർച്ച് പാസ്റ്റും കുട്ടികളുടെ കലാ പ്രകടനങ്ങളും നടത്തി

ഷാർജ: 46-ാമത് ഷാർജ ഇന്ത്യൻ സ്‌കൂൾ കായിക മേള ഷാർജ വാണ്ടററേഴ്സ് ക്ലബ് മൈതാനിയിൽ നടന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. വർണാഭമായ മാർച്ച് പാസ്റ്റും കുട്ടികളുടെ കലാ പ്രകടനങ്ങളും നടത്തി. മുഖ്യാതിഥിയായ എമിറേറ്റ്‌സ് ക്രിക്കറ്റ് വുമൺസ് ടീം മുൻ ക്യാപ്റ്റൻ ചായ മുഗൾ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.

അസോസിയേഷൻ ജോ.ജന. സെക്രട്ടറി ജി.ബി. ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനീസ് റഹ്മാൻ, സുജനൻ ജേക്കബ്, ഇന്ത്യൻ സ്‌കൂൾ ജുവൈസ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ, ഹെഡ്മിസ്ട്രസ് ഡെയ്‌സി റോയ്, സ്‌പോർട്‌സ് വിഭാഗം മേധാവി ശാന്തി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതവും ഹെഡ്ഗേൾ ഫാത്തിമ ഫത്തീൻ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, ഓഡിറ്റർ ഹരിലാൽ എന്നിവർ നിർവഹിച്ചു.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്