വാഹന നമ്പർ പ്ലേറ്റ് ചെളി പുരട്ടി മറച്ച ട്രക്ക് ഡ്രൈവറെ പിടികൂടി ഷാർജ പൊലീസ്

 
Pravasi

വാഹന നമ്പർ പ്ലേറ്റ് ചെളി പുരട്ടി മറച്ച ട്രക്ക് ഡ്രൈവറെ പിടികൂടി ഷാർജ പൊലീസ്

UAE Correspondent

ഷാർജ: നിരീക്ഷണ ക്യാമറകളുടെ കണ്ണുവെട്ടിക്കാൻ ട്രക്കിന്‍റെ നമ്പർ പ്ലേറ്റിൽ മനഃപൂർവ്വം ചെളി പുരട്ടി മറച്ച ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറാണ് പിടിയിലായത്. എമിറേറ്റിലുടനീളം സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ട്രാഫിക് നിരീക്ഷണ ക്യാമറകളും ഡിജിറ്റൽ സംവിധാനങ്ങളും വഴിയാണ് വാഹനം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം തിരിച്ചറിഞ്ഞ ഉടൻ തന്നെ പ്രത്യേക സംഘം തിരച്ചിൽ നടത്തുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ട്രക്കുകൾക്ക് പ്രവേശന വിലക്കുള്ള റോഡുകളിൽ പ്രവേശിക്കാനാണ് ഡ്രൈവർ നമ്പർ പ്ലേറ്റ് ചെളി ഉപയോഗിച്ച് മറച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവർക്കെതിരെയും വാഹനത്തിനെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ