വാഹനം ഓടിക്കുന്നതിനിടെ നടുറോഡിൽ തർക്കവും കൈയേറ്റവും: രണ്ട് ഡ്രൈവർമാർക്കെതിരേ ഷാർജ പൊലീസിന്‍റെ നടപടി

 
Pravasi

വാഹനം ഓടിക്കുന്നതിനിടെ നടുറോഡിൽ തർക്കവും കൈയേറ്റവും: രണ്ട് ഡ്രൈവർമാർക്കെതിരേ ഷാർജ പൊലീസിന്‍റെ നടപടി

ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി

Namitha Mohanan

ഷാർജ: വാഹനമോടിക്കുന്നതിനിടെ നടുറോഡിൽ ഇറങ്ങി കൈയേറ്റം നടത്തുകയും തർക്കത്തിലേർപ്പെടുകയും ചെയ്ത രണ്ട് അറബ് പൗരന്മാരായ ഡ്രൈവർമാർക്കെതിരെ ഷാർജ പൊലീസ് നിയമനടപടി സ്വീകരിച്ചു. തുടർ നടപടികൾക്കായി 2 പേരേയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ആത്മസംയമനം പാലിക്കണമെന്ന് പൊലീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ കേണൽ ഇബ്രാഹിം മുസ്ബ അൽ-അജാജ് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 901 എന്ന നമ്പർ വഴി റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം