മലീഹ റോഡിൽ പുതിയ മേൽപാലം നിർമിക്കുമെന്ന് ഷാർജ ആർടിഎ
ഷാർജ: ഷാർജ മലീഹ റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു. മലീഹ റോഡിൽ നിലവിലുള്ള സിഗ്നലുകൾ ഒഴിവാക്കി തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും. ഫ്ലൈഓവറിന് പുറമെ അനുബന്ധ റോഡുകളുടെ നവീകരണവും ഇതിന്‍റെ ഭാഗമായി നടക്കും. ലെയ്നുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ വാഹനങ്ങളുടെ യാത്ര കൂടുതൽ സുഗമമാകും.
ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചതിന് മൂന്ന് പ്രവാസികളെയും ഒരു സ്വദേശിയെയും സൗദി ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്.
പിടിയിലായവർക്കെതിരെ നിയമാനുസൃതമായ ശിക്ഷാ നടപടികൾ സ്വീകരിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും സുരക്ഷാ സേന അറിയിച്ചു.
ഹജ്ജ് സീസണിൽ പെർമിറ്റില്ലാതെ ആരെയും മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും നിയമലംഘകർക്ക് വൻതുക പിഴയും തടവും നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.