ഒന്നാം സമ്മാനർഹരായ യുവകലാസാഹിതി ഷാർജ ടീം  
Pravasi

കലാഭവൻ മണി നാടൻപാട്ട് മത്സരം; ഷാർജ യുവകലാസാഹിതി ജേതാക്കൾ

സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പണചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിജയികളെ പ്രഖ്യാപിച്ചു

അബുദാബി: കലാഭവൻ മണിയുടെ സ്മരണാർത്ഥം അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച പ്രഥമ കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിൽ ഷാർജ യുവകലാസാഹിതി ജേതാക്കളായി.

ശക്തി തിയറ്റേഴ്‌സ് അബുദാബി ഷാബിയ മേഖല രണ്ടാം സ്ഥാനവും ഓർമ ബർദുബായ് മേഖല മൂന്നാം സ്ഥാനവും നേടി. ആദ്യദിവസം നടന്ന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് സംഘങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. തൃശൂർ ജനനയനയുടെ ഡയറക്ടറും. സംഗീത നാടക അക്കാദമി മുൻ നിർവാഹകസമിതി അംഗവുമായ അഡ്വ.വി.ഡി. പ്രേമപ്രസാദ്, നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ദിനേശ് ഏങ്ങൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.

രണ്ടാം സമ്മാനർഹരായ ശക്തി തിയറ്റേഴ്‌സ് അബുദാബി ഷാബിയ ടീം
മൂന്നാം സമ്മാനർഹമായ ഓർമ്മ ബർ ദുബായ് ടീം

സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പണചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിജയികളെ പ്രഖ്യാപിച്ചു.

ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വൈസ് പ്രസിഡന്‍റ് ശങ്കർ, വനിതാവിഭാഗം സെക്രട്ടറി ഗീത ജയചന്ദ്രൻ, കലാവിഭാഗം അസി. സെക്രട്ടറി താജുദ്ദീൻ എളവള്ളി എന്നിവർ പങ്കെടുത്തു. അസി. ട്രഷറർ അനീഷ് ശ്രീദേവി സ്വാഗതവും ട്രഷറർ വിനോദ് പട്ടം നന്ദിയും പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്