'ഷീ സൂപ്പർ ഷെഫ് സീസൺ 2' തത്സമയ പാചക മത്സരം നവംബർ 2ന് 
Pravasi

'ഷീ സൂപ്പർ ഷെഫ് സീസൺ 2' തത്സമയ പാചക മത്സരം നവംബർ 2ന്

അവസാന റൗണ്ടിലെത്തിയ 20 മത്സരാർത്ഥികൾ തങ്ങളുടെ പാചക വൈദഗ്ധ്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കും.

നീതു ചന്ദ്രൻ

അബുദാബി: അബുദാബിയിലെ വനിതകളുടെ കൂട്ടായ്മയായ ഷീ സംഘടിപ്പിക്കന്ന ഷീ സൂപ്പർ ഷെഫ് സീസൺ 2 തത്സമയ പാചക മത്സരം നവംബർ 2ന് (ശനിയാഴ്ച) ബെൻസർ ഫാമിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അവസാന റൗണ്ടിലെത്തിയ 20 മത്സരാർത്ഥികൾ തങ്ങളുടെ പാചക വൈദഗ്ധ്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കും.

30 അപേക്ഷകരിൽ നിന്നും കർക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് അവസാന റൗണ്ടിലെ 20 മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ചേർത്താണ് മത്സരാർത്ഥികൾ തനതായ വിഭവങ്ങൾ തയ്യാറാക്കുക. വിജയികൾക്ക് സമ്മാനം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു