സെന്‍റ് തോമസ് കോളെജ് അലമ്നൈ യുഎഇ ചാപ്റ്റർ രജത ജൂബിലി ആഘോഷം നവംബർ 9ന്
ദുബായ്: സെന്‍റ് തോമസ് കോളജ് തൃശൂർ അലമ്നൈ യുഎഇ ചാപ്റ്ററിന്‍റെ രജത ജൂബിലി ആഘോഷവും സ്മരണിക പ്രകാശനവും നവംബർ 9ന് നടത്തും. രാവിലെ 10.30ന് അജ്‌മാൻ ഫക്രുദീൻ മാൾ (നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്) സ്കൈ ഹാളിലാണ് പരിപാടി.
സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ സെന്‍റ് തോമസ് കോളജിലെ യുഎഇയിലുള്ള എല്ലാ പൂർവ വിദ്യാർഥികളും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +971 55 687 1973, +971 52 708 8422