ജാഗ്രത! യുഎഇയിൽ താപനില ഉയരുന്നു
file image
ദുബായ്: യുഎഇയിലെ താപനില ഉയരുന്നു. വ്യാഴാഴ്ച (April 03) രാജ്യത്തുടനീളം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് ദേശിയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് പ്രകാരം ഉയർന്ന താപനില 34°C നും 39°C ഇടയിലും കുറഞ്ഞ താപനില 19°C നും 24°C നു ഇടയിലുമായിരിക്കും. മണിക്കൂറിൽ 30 കി.മീ. വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കൂടാതെ, ശനിയാഴ്ച പകൽ സമയത്ത് പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കി.മീ. വരെ ഉയരുമെന്നും എൻസിഎം വ്യക്തമാക്കി.