തണൽ ബല്ല ഓണോത്സവം ആഘോഷിച്ചു

 
Pravasi

തണൽ ബല്ല ഓണോത്സവം ആഘോഷിച്ചു

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.നാരായണൻ നായർ മുഖ്യാതിഥിയായിയിരുന്നു.

Megha Ramesh Chandran

ഷാർജ: കാസർഗോഡ് ജില്ലയിലെ ബല്ല നിവാസികളുടെ യുഎഇ യിലെ കൂട്ടായ്മയായ 'തണൽ ബല്ലയുടെ' ഈ വർഷത്തെ ഓണാഘോഷം 'ഓണോത്സവം 2025' ഷാർജ സെൻട്രൽ മാളിലുള്ള ആർകെ കൺവൻഷൻ സെന്‍ററിൽ ആഘോഷിച്ചു. ചെയർമാൻ തമ്പാൻ പൊതുവാൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ശ്രീനിത് കാടാംകോട് അധ്യക്ഷത വഹിച്ചു.

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.നാരായണൻ നായർ മുഖ്യാതിഥിയായിയിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മണി നെല്ലിക്കാട്ട് പ്രസംഗിച്ചു. മധു പൊതുവാളിന്‍റെ നേതൃത്വത്തിലുള്ള അഘണ്ട യുഎഇ യുടെ വാദ്യമേളം, ഫ്രണ്ട്‌സ് മ്യൂസിക് നടത്തിയ ഗാനമേള എന്നിവയും അരങ്ങേറി. ജനറൽ സെക്രട്ടറി രവി ചെരക്കര സ്വാഗതവും ട്രഷറർ രാജേഷ് നന്ദിയും പറഞ്ഞു.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്