ഈദ് അവധി ദിനങ്ങളിലും ടോൾ നിരക്കിൽ മാറ്റമില്ല; ജൂൺ 8 മുതൽ പീക്ക് സമയ നിരക്ക് നൽകണം‌

 
Pravasi

ഈദ് അവധി ദിനങ്ങളിലും ടോൾ നിരക്കിൽ മാറ്റമില്ല: ഞായറാഴ്ചയും പീക്ക് സമയ നിരക്ക്

ജൂൺ 8 ഞായറാഴ്ച പൊതു അവധി ദിനമായതിനാൽ വേരിയബിൾ ടോൾ നിരക്ക് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു

ദുബായ്: ഈദ് അവധി ദിവസങ്ങളിലും സാലിക് ടോൾ നിരക്കിൽ ഒരു സൗജന്യവും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി സാലിക് കമ്പനി. യു എ ഇ യിൽ ജൂൺ അഞ്ച് മുതൽ എട്ട് വരെയാണ് ഈദ് അവധി ദിനങ്ങൾ. ഇതിൽ വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും ഉൾപ്പെടുന്നുണ്ട്. നാല് ദിവസത്തെ പൊതു അവധി ദിനങ്ങളിലും വേരിയബിൾ ടോൾ നിരക്കുകൾ ബാധകമാണ്. സാലിക് കമ്പനിയുടെ അറിയിപ്പനുസരിച്ച് രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമുള്ള പീക്ക് സമയങ്ങളിൽ സാലിക് ടോൾ ഗേറ്റ് കടന്നുപോകുമ്പോൾ ഉയർന്ന നിരക്കായ 6 ദിർഹം നൽകേണ്ടി വരും.

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും രാത്രി 8 മുതൽ പുലർച്ചെ 1 വരെയുമുള്ള നോൺ പീക്ക് സമയങ്ങളിൽ നിരക്ക് 4 ദിർഹമാണ്. പുലർച്ചെ 1 നും 6 നും ഇടയിൽ ടോൾ നിരക്ക് നൽകേണ്ടതില്ല.

ഞായറാഴ്ചകളിൽ സാധാരണയായി 4 ദിർഹമാണ് ടോൾ നിരക്കെങ്കിലും ജൂൺ 8 ഞായറാഴ്ച പൊതു അവധി ദിനമായതിനാൽ വേരിയബിൾ ടോൾ നിരക്ക് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. അതായത് ജൂൺ 8 ഞായറാഴ്ചയും പീക് സമയങ്ങളിൽ 6 ദിർഹം നൽകണമെന്നർഥം.

2025 ജനുവരി 31 മുതലാണ് വേരിയബിൾ ടോൾ സംവിധാനം ദുബായിൽ പ്രാബല്യത്തിൽ വന്നത്.

മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള ഇടങ്ങളിൽ ജൂൺ 5 മുതൽ 8 വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ അറിയിച്ചിരുന്നു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ