ബലിപെരുന്നാൾ: യുഎഇയിലെ പൊതു മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു

 

representative image

Pravasi

ബലിപെരുന്നാൾ: യുഎഇയിലെ പൊതു മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു

ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേരുമ്പോൾ മൊത്തം ഒൻപത് ദിവസത്തെ ദീർഘ അവധിയാണ് സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത്

UAE Correspondent

ദുബായ്: യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് പൊതു മേഖലയിലെ ജീവനക്കാർക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിലെ അവധി.

ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേരുമ്പോൾ മൊത്തം ഒൻപത് ദിവസത്തെ ദീർഘ അവധിയാണ് സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത്. മേയ് 23ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി 17ന് ചന്ദ്രദർശന സമിതി യോഗം ചേരും. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 18ന് ദുൽഹജ് മാസം ആരംഭിക്കാനാണ് സാധ്യത. മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ചായിരിക്കും അറഫാ ദിനവും ബലിപെരുന്നാളും ഔദ്യോഗികമായി സ്ഥിരീകരിക്കുക. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം അറഫാ ദിനം 26നായിരിക്കും. തൊട്ടടുത്ത ദിവസമായ 27ന് ബലിപെരുന്നാൾ ആഘോഷിക്കും. ഷാർജ അക്കാഡമി ഫോർ അസ്ട്രോണമി നൽകുന്ന സൂചനയും 27 പെരുന്നാൾ ദിനമാകാനാണ് സാധ്യതയെന്നാണ്.

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി

വിലങ്ങാട് വനത്തില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസ്

ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നതിനിടെ മരച്ചില്ല തലയിൽ വീണു; യാത്രക്കാരൻ കോമയിൽ|Video

കുരങ്ങുകൾ കൂട്ടത്തോടെ ചുറ്റും കൂടി; ഭ‍യന്നോടിയ യുവതി പാറക്കെട്ടിൽ വീണ് മരിച്ചു

അശ്ലീല സംഭാഷണങ്ങൾ തിയെറ്ററിൽ പ്രദർശിപ്പിച്ചു; 'മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു