മാതാപിതാക്കൾക്ക് നിയന്ത്രണമുള്ള കുട്ടികളുടെ സിം കാർഡ് പുറത്തിറക്കി ഇ & 
Pravasi

മാതാപിതാക്കൾക്ക് നിയന്ത്രണമുള്ള കുട്ടികളുടെ സിം കാർഡ്

സുരക്ഷിതമായ സൈബർ ഉപയോഗം ലക്ഷ്യമെന്ന് അധികൃതർ

Ardra Gopakumar

ദുബായ്: മാതാപിതാക്കൾക്ക് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യാൻ സാധിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സിം കാർഡ് പുറത്തിറക്കി യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഇ&. 49 ദിർഹം, 99 ദിർഹം എന്നിങ്ങനെ രണ്ട് ഫ്ലെക്സിബിൾ പ്രതിമാസ പ്ലാനുകളിൽ കുട്ടികൾക്ക് വേണ്ടിയുള്ള സിം കാർഡ് ലഭ്യമാണ്. ഇതിൽ ലോക്കൽ കോൾ മിനിറ്റ്, 24/7 ഡേറ്റ,വിദ്യാഭ്യാസ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ സൗജന്യ ഡേറ്റ,കുട്ടികൾക്ക് ഏതൊക്കെ നമ്പറുകളിലേക്ക് വിളിക്കാമെന്ന് വ്യക്തമാക്കാൻ മാതാപിതാക്കളെ അനുവദിക്കുന്ന ഫീച്ചറുകൾ എന്നിവ ലഭ്യമാണ്.

പാരന്‍റൽ കൺട്രോൾ സേവനം കിഡ്‌സ് സിം കാർഡിനൊപ്പം സൗജന്യമായി ലഭിക്കും. മറ്റ് ഉപയോക്താക്കൾക്ക് പ്രതിമാസം 30 ദിർഹത്തിന് പ്രത്യേകമായി ഇത് സബ്‌സ്‌ക്രൈബുചെയ്യാനാകും. ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാണ്. ഇതിലൂടെ, മാതാപിതാക്കൾക്ക് കുട്ടികളുടെ ഇന്‍റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനും ഓൺലൈൻ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാനും സാധിക്കുമെന്ന് ഇ & യുഎഇയുടെ ചീഫ് കൺസ്യൂമർ ഓഫീസർ ഖാലിദ് എൽഖൂലി പറഞ്ഞു. കുട്ടികളുടെ ഓൺലൈൻ ചൂഷണത്തിനെതിരെ ചൊവ്വ ,ബുധൻ ദിവസങ്ങളിലായി അബുദാബിയിൽ 'വി പ്രൊട്ടക്ട്' ആഗോള സമ്മേളനത്തിലാണ് ഇ& പുതിയ സിം കാർഡ് അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് ഇ & സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ രക്ഷാകർതൃ നിയന്ത്രണ സേവനവും പ്രയോജനപ്പെടുത്താം.

കുട്ടികളുടെ സിം കാർഡിന്‍റെ പ്രധാന സവിശേഷതകൾ

  • അനുചിതമായ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പോകുന്നത് പരിമിതപ്പെടുത്താനുള്ള ഉള്ളടക്ക ഫിൽട്ടറിംഗ്

  • പ്രതിദിന ഉപയോഗം നിയന്ത്രിക്കാൻ സ്‌ക്രീൻ ടൈം മാനേജ്‌മെന്‍റ്

  • ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിന് സോഷ്യൽ മീഡിയ നിരീക്ഷണം

  • വിശദമായ ഓൺലൈൻ പ്രവർത്തന റിപ്പോർട്ട് മാതാപിതാക്കൾക്ക് പരിശോധിക്കാനുള്ള അവസരം

  • സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട്വൈറസ്സിൽ നിന്ന് ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനുള്ള സൈബർ സുരക്ഷാ നടപടികൾ

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം