യുഎഇ മണിക്കടവ് ക്രിസ്മസ്-പുതുവത്സരാഘോഷം 
Pravasi

യുഎഇ മണിക്കടവ് ക്രിസ്മസ്-പുതുവത്സരാഘോഷം

Ardra Gopakumar

ദുബായ്: കണ്ണൂർ ജില്ലയിലെ മണിക്കടവ് നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ മണിക്കടവ് അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി.ദുബായ് ഖിസൈസിലുള്ള ദേ സ്വാഗത് റെസ്റ്റോറന്‍റ് പാർട്ടി ഹാളിൽ നടത്തിയ ആഘോഷം ദുബായ് സെൻറ് മേരീസ് പള്ളി വികാരി ഫാ.വർഗീസ് കോഴിപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്‌ തോമസ് കാനാട്ട് അധ്യക്ഷത വഹിച്ചു.

രക്ഷധികാരി ഷാജു മുതുപ്ലാക്കൽ,ജനറൽ സെക്രട്ടറി ബിനോയ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജോജിത്ത് തുരുത്തേൽ സ്വാഗതവും ബേബി കുന്നേൽ നന്ദിയും പറഞ്ഞു. ക്രിസ്മസ് കരോൾ, കരോൾ ഗാന മത്സരം, സിനിമാറ്റിക് ഡാൻസ്, ഹാൻസൻ മാർക്കോസിന്‍റെ നേതൃത്വത്തിലുള്ള ഗാനമേള തുടങ്ങി നിരവധി കലാപാടികൾ അരങ്ങേറി. അനിൽ, ജിൻറോ, ജോജിത്ത്, ബിനോയ് തുടങ്ങിയവർ  നേതൃത്വം നൽകി.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്