.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
18 കഴിഞ്ഞവർക്ക് ഇഷ്ടവിവാഹം, മാതാപിതാക്കളുടെ എതിർപ്പ് പരിഗണിക്കില്ല; നിയമഭേദഗതിയുമായി യുഎഇ 
Pravasi

18 കഴിഞ്ഞവർക്ക് ഇഷ്ടവിവാഹം, മാതാപിതാക്കളുടെ എതിർപ്പ് പരിഗണിക്കില്ല; നിയമഭേദഗതിയുമായി യുഎഇ

പങ്കാളികൾ തമ്മിലുള്ള പ്രായ വ്യത്യാസം 30 വയസിലേറെയാണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം കഴിക്കാനാവൂ

Namitha Mohanan

അബുദാബി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന വ്യക്തി നിയമഭേദഗതി ഏപ്രിൽ 15 ന് യുഎഇയിൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാനാവും.

പങ്കാളികൾ തമ്മിലുള്ള പ്രായ വ്യത്യാസം 30 വയസിലേറെയാണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം കഴിക്കാനാവൂ. വിവാഹത്തിന്‍റെ തയാറെടുപ്പുകൾ നടത്തിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കും.

വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസായും ഉയർത്തിയിട്ടുണ്ട്. നേരത്തേ 11, 15 എന്നിങ്ങനെയായിരുന്നു വിവാഹ മോചന കേസുകളിലെ കസ്റ്റഡി പ്രായം. 15 വയസ് തികഞ്ഞാൽ ആർക്കൊപ്പം ജീവിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ് പൂർത്തിയായവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്.

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൻ ഇന്ത്യയിലേക്ക്!

വീണ്ടും യൂ ടേൺ അടിച്ച് എയർ ഇന്ത്യ, ഏഴ് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറങ്ങി ലണ്ടൻ വിമാനം

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം