പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കാൻ ദീർഘ കാല വിസയും പൗരത്വവും 
Pravasi

പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കാൻ ദീർഘ കാല വിസയും പൗരത്വവും

രാജ്യം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നുവെന്ന് എആർടിസി ഡയറക്ടർ ജനറൽ

ദുബായ്: പ്രതിഭാശാലികളെ യുഎഇയിലേക്ക് ആകർഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ദീർഘ കാല വിസകളും പൗരത്വവും നൽകുന്നുണ്ടെന്നും അഡ്വാൻസ്ഡ് ടെക്‌നോളജി റിസർച്ച് കൗൺസിൽ ഡയറക്ടർ ജനറലും യുഎഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടവുമായ ഫൈസൽ അൽ ബന്നയ്.

വേൾഡ് ട്രേഡ് സെന്‍ററിൽ തുടങ്ങിയ ജൈറ്റക്സ് ഗ്ലോബലിൽ 'നിർമിത ബുദ്ധി-സാമൂഹ്യ പരിവർത്തനത്തിന്‍റെ നേതൃത്വം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിൽ ആയിരക്കണക്കിന് പേർക്ക് ഗോൾഡൻ വിസ നൽകിയിട്ടുണ്ടെന്നും രാജ്യം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർമിത ബുദ്ധിയുടെ പ്രസക്തി അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുക അസാധ്യമാണ്. അടിസ്ഥാന-ആസൂത്രണത്തിലും ആതിഥേയ വ്യവസായ മേഖലകളിലും എ ഐ തീരുമാനമെടുക്കുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം വിശദീകരിച്ചു.

യുഎയിലെ എണ്ണയിതര വിഹിതം ഇപ്പോൾ 74 ശതമാനമാണെന്നും 2030 ഓടെ ഇത് 80 ശതമാനമായി ഉയരുമെന്നും സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മറി പറഞ്ഞു.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം