യുഎഇയിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകളിലേക്ക്: ആദ്യ ഘട്ടത്തിൽ സ്കൂൾ ബസുകൾ ഉണ്ടാവില്ല

 
Pravasi

യുഎഇയിലെ വിദ്യാലയങ്ങൾ നേരിട്ടുള്ള ക്ലാസുകളിലേക്ക്: ആദ്യ ഘട്ടത്തിൽ സ്കൂൾ ബസ് ഇല്ല

കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടി വരും

MV Desk

ദുബായ്: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകളിലേക്ക് തിരിച്ചെത്തുമെങ്കിലും ആദ്യഘട്ടത്തിൽ സ്കൂൾ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പൊതു-സ്വകാര്യ മേഖലകളിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടി വരും.

ഗതാഗത വകുപ്പുകൾ, മുനിസിപ്പാലിറ്റികൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള സമയം നൽകുന്നതിനാണ് ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. ഈ തീരുമാനം അവലോകനം ചെയ്യുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 മുതലാണ് രാജ്യത്തെ വിദ്യാലയങ്ങൾ ക്ലാസ് മുറി പഠനത്തിലേക്ക് മാറുന്നത്.

വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; പൊലീസ് കമ്മിഷ്ണറോട് റിപ്പോർട്ട് തേടി

പ്രധാനമന്ത്രിയുടെ ഫെ‍യ്സ്ബുക്ക് പോസ്റ്റ് നീക്കി; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

'ജനനായകന്' ടിക്കറ്റ് ലഭിച്ചില്ല; തിയെറ്റർ ജീവനക്കാരനെ മർദിച്ച മൂവർ സംഘം അറസ്റ്റിൽ

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചംഗ കുടുംബം മരിച്ചു