അബൂദബി: നീതിക്കും സമാധാനത്തിനും വേണ്ടി വീരമൃത്യു വരിച്ചവരുടെ മൂല്യങ്ങളും മാനവികതയുടെ തത്ത്വങ്ങളും രാജ്യം തുടർന്നും നിലനിർത്തുമെന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്ഥിരത, ഐക്യം, സഹകരണം എന്നിവയിൽ ഒന്നാകുന്നതാണ് യുഎഇയുടെ ശാശ്വത സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ അനുസ്മരണ ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രക്തസാക്ഷികൾ പ്രചോദനത്തിന്‍റെ നിത്യ സ്രോതസുകൾ: യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്
ദുബായ്: യുഎഇയുടെ രക്തസാക്ഷികൾ എന്നും പ്രചോദനത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉറവിടമായി നിലനിൽക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു. ചരിത്രത്തിൽ അവരുടെ ത്യാഗങ്ങൾ, ദേശസ്‌നേഹം, ബഹുമാനം, അന്തസ്, വിശ്വസ്തത, സേവനം എന്നിവയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവ എമിറാത്തി സ്വത്വത്തിന്‍റെയും പൈതൃകത്തിന്‍റെയും ശാശ്വത ശക്തിയുടെ തെളിവായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു.