ഇറാൻ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ച് യുഎഇ

 
Pravasi

ഇറാൻ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ച് യുഎഇ

നിർവീര്യമാക്കിയ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ കെസാർഡിലെ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്

UAE Correspondent

അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും യുഎഇ പ്രതിരോധ സേന തകർത്തു. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇവ തകർത്തത്. നിർവീര്യമാക്കിയ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ കെസാർഡിലെ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

തകർന്നുവീണ അവശിഷ്ടങ്ങളിൽ തൊടാനോ അവയുടെ ചിത്രങ്ങൾ പകർത്താനോ ശ്രമിക്കരുതെന്ന് അധികൃതർ ജനങ്ങൾക്ക് കർശന നിർദേശം നൽകി. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസമില്ലാതെ തുടരുന്നു. രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്‍റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കി.

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video

മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ വിചാരണ ഓഗസ്റ്റ് 1 മുതൽ

'ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്