യു എ ഇ യിൽ തിങ്കളാഴ്ച താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

 
Pravasi

യുഎഇയിൽ തിങ്കളാഴ്ച താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള മേഖലയിൽ മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.

നീതു ചന്ദ്രൻ

ദുബായ്: യുഎഇയിലെ തിങ്കളാഴ്ച താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എൻ സി എം എസ് വ്യക്തമാക്കി. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള മേഖലയിൽ മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.

അറേബ്യൻ ഗൾഫിലും ഒമാൻ തീരത്തും കടൽ താരതമേന്യ ശാന്തമായിരിക്കും. ജബൽ ജയ്‌സ് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ കുറഞ്ഞ താപനില 23 ഡിഗ്രിയും കൂടിയ താപനില 45 ഡിഗ്രിയുമായിരിക്കും.

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും