ഈദ് ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യുഎഇ

 
Pravasi

ഈദ് ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യുഎഇ

വെള്ളിയാഴ്ച പുലർച്ചെ 1:39 ന് അബുദാബിയിലെ എൻഎംസി റോയൽ ആശുപത്രിയിലാണ് ആദ്യത്തെ ഈദ് കുഞ്ഞ് ജനിച്ചത്.

Megha Ramesh Chandran

ദുബായ്: പുണ്യകരമായ ഈദ് ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ യുഎഇ ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 1:39 ന് അബുദാബിയിലെ എൻഎംസി റോയൽ ആശുപത്രിയിലാണ് ആദ്യത്തെ ഈദ് കുഞ്ഞ് ജനിച്ചത്. ജോർദാനിലെ മാതാപിതാക്കൾ സ്വാഭാവിക പ്രസവത്തിലൂടെ 3.56 കിലോഗ്രാം ഭാരമുള്ള ആരോഗ്യവാനായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

വീട്ടമ്മയായ റെഹാഫ് മുഹമ്മദ് മൻസൂറിന്‍റെയും കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ് ഇബ്രാഹിം അബ്ദുലിന്‍റെയും പന്ത്രണ്ടാമത്തെ കുട്ടിയാണ് ബേബി സില. പ്രസവത്തിന് മേൽനോട്ടം വഹിച്ചത് ഡോ. ഇമാൻ അബ്ദുൽ ഫത്താ സാദെയാണ്.

ദുബായിലെ പ്രവാസി ഇന്ത്യൻ മാതാപിതാക്കളായ നികിത പരേഷ് വാദ്കക്കും യോഗേഷിനും പുലർച്ചെ 1:54 നാണ് കുഞ്ഞ് ജനിച്ചത്. ദുബായിലെ പ്രൈം ആശുപത്രിയിലാണ് 2.9 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞ് പിറന്നത്.

പുലർച്ചെ 4:39 ന് ദുബായ് അൽ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ മൻസൂർ അലി- ഹനീന സൈതമ്മരകത്ത് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു.

തൊട്ടുപിന്നാലെ ദുബായ് അൽ നഹ്ദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മറ്റൊരു ഈദ് കുഞ്ഞ് കൂടി ജനിച്ചു. വോങ്‌വോസെൻ ജെറെജെ ഏരിയ -ചീകെഡിസ് ടെസ്ഫേ ദമ്പതികൾക്കാണ് 3.680 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞ് പിറന്നത്. എത്യോപ്യൻ മാതാപിതാക്കളുടെ ആദ്യ കുട്ടിയാണിത്.

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ

കെഎസ്ആർടിസിക്ക് ഇനി കസ്റ്റമർ കെയർ നമ്പറും വാട്സാപ്പ് ടിക്കറ്റും

മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ