യുഎഇ യുടെ രണ്ടാം ചന്ദ്ര ദൗത്യം: പരീക്ഷണം വിജയകരം
ദുബായ്: യുഎഇയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ 2 വിന്‍റെ ചന്ദ്രനിലേക്കുള്ള യാത്രക്കുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിലാണ് പരീക്ഷണം നടത്തിയത്.
ചന്ദ്രനിലെ സാഹചര്യങ്ങൾക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് പ്രത്യേക ലാബിലാണ് പരീക്ഷണങ്ങൾ നടത്തിയത്. ഈ ദൗത്യത്തിന്‍റെ ഭാഗമായി റോവറിൽ ഉപയോഗിക്കുന്ന ക്യാമറകൾ നിർമിക്കാൻ സ്പെയിനിലെ കമ്പനിയുമായി കരാറിലെത്തി.
ഈ ക്യാമറകൾ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും.