വടകര എന്‍ആര്‍ഐ ഫോറത്തിന്‍റെ ലഹരി വിരുദ്ധ ക്യാമ്പ്‌

 
Pravasi

വടകര എന്‍ആര്‍ഐ ഫോറത്തിന്‍റെ ലഹരി വിരുദ്ധ ക്യാമ്പ്‌

മുന്‍ പൊലീസ്‌ സൂപ്രണ്ട്‌ പി.പി.സദാനന്ദന്‍ ബോധവത്‌കരണ ക്ലാസെടുത്തു.

ഷാര്‍ജ: വടകര എന്‍.ആര്‍.ഐ. ഫോറത്തിന്‍റെ നേതൃത്വത്തിൽ "ലഹരിയിലൊടുങ്ങുന്ന യൗവ്വനം" എന്ന വിഷയത്തില്‍ ലഹരി വിരുദ്ധ ക്യാമ്പ്‌ നടത്തി. മുന്‍ പൊലീസ്‌ സൂപ്രണ്ട്‌ പി.പി.സദാനന്ദന്‍ ബോധവത്‌കരണ ക്ലാസെടുത്തു. പ്രമുഖ മനോരോഗ വിദഗ്ദ്ധൻ ഡോ.ഷാജു ജോര്‍ജ് വിഷയാവതരണം നടത്തി.യോഗത്തിൽ പ്രസിഡണ്ട്‌ അബ്ദുള്ള മല്ലച്ചേരി അദ്ധ്യക്ഷത വഹിച്ചു.

വൈസ്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ പാളയാട്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രഭാഷകര്‍ക്കുള്ള ഉപഹാരങ്ങള്‍ മിഡില്‍ ഈസ്റ്റ്‌ ഫര്‍ണിച്ചര്‍ എം.ഡി. അഫ്‌സല്‍ ചിറ്റാരി സമ്മാനിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റര്‍ ഹരിലാല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുജിത്ത്‌ ചന്ദ്രന്‍ സ്വാഗതവും സത്യന്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

നാസര്‍ വരിക്കോളി, നസീര്‍.ടി., ലക്ഷ്‌മണന്‍ മൂലയില്‍, അജിന്‍ ചാത്തോത്ത്‌, സി.കെ.കുഞ്ഞബ്ദുള്ള, ഹമീദ്‌ മദീന, ബിജി.പി.പി, ജ്യോതിഷ്‌ കുമാര്‍ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നല്‍കി. ലഹരി വിരുദ്ധ സന്ദേശവുമായി വനിതാ വിഭാഗം പ്രവര്‍ത്തകരും കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍