വിപഞ്ചിക, വൈഭവി

 
Pravasi

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും.

ദുബായ്: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച ഒന്നര വയസുകാരി വൈഭവിയുടെ സംസ്‌കാരം ദുബായ് ജബൽ അലിയിൽ നടത്തി. ന്യൂ സോനാപ്പൂരിൽ ഹൈന്ദവ മതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. കുഞ്ഞിന്‍റെ പിതാവ് നിതീഷ്, നിതീഷിന്‍റെ അച്ഛൻ മോഹനൻ, സഹോദരി, കുഞ്ഞിന്‍റെ മാതാവ് വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ വിനോദ്, ബന്ധുക്കളായ ശ്രീജിത്ത്, സന്ധ്യ വിപഞ്ചികയുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയും സഹോദരൻ വിനോദും ആഗ്രഹിച്ചതെങ്കിലും യുഎഇ നിയമമനുസരിച്ച് കുഞ്ഞിന് മേലുള്ള അവകാശം പിതാവിനാണെന്ന് കോടതി വിധിച്ചതോടെ ഈ അവകാശ വാദം ഇരുവരും ഉപേക്ഷിച്ചു.

കുഞ്ഞിന്‍റെ മൃതദേഹം വച്ച് വിലപേശാൻ തയ്യാറല്ലാത്തത് കൊണ്ടാണ് സംസ്‌കാരം യുഎഇ യിൽ നടത്താൻ സമ്മതിച്ചതെന്ന് ഇരുവരും പറഞ്ഞു. ഈ മാസം എട്ടിനാണ് വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാർജയിലെ അതുല‍്യയുടെ മരണം; കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് സഹോദരി

21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

സംസ്ഥാനത്ത് 3 ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ‍്യത

പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തും

ആഗോള അയ്യപ്പ സംഗമം തടയണം; ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും