പായസം മേളയും വിഷുസ​ദ്യയുമായി യുഎഇയിൽ വിഷുവിപണി സജീവം: ടൺ കണക്കിന് പഴം പച്ചക്കറി ഗൾഫ് വിപണികളിലെത്തിച്ച് ലുലു ഗ്രൂപ്പ്

 
Pravasi

പായസം മേളയും വിഷുസ​ദ്യയുമായി യുഎഇയിൽ വിഷുവിപണി സജീവം: ടൺ കണക്കിന് പഴം പച്ചക്കറി ഗൾഫ് വിപണികളിലെത്തിച്ച് ലുലു ഗ്രൂപ്പ്

കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളുമാണ് ലുലു സ്റ്റോറുകളിലെത്തിക്കുന്നത്.

MV Desk

ദുബായ്: പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ കേരളത്തിൽ നിന്ന് അടക്കം ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിലായി ടൺ കണക്കിന് പഴം പച്ചക്കറി ഉൾപ്പടെയുള്ള ഭക്ഷ്യ സാധനങ്ങൾ എത്തിച്ച് ലുലു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളുമാണ് ലുലു സ്റ്റോറുകളിലെത്തിക്കുന്നത്.

കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. വിഷു ആഘോഷങ്ങൾക്കായി കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3200-ഓളം ടൺ പഴം പച്ചക്കറികളാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയിൽ നിന്നടക്കം നേ‌രിട്ട് സംഭരിച്ച പഴം പച്ചക്കറികളാണ്, ലുലു ​ഗ്രൂപ്പിന്‍റെ ഫെയർ എക്സ്പോർട്ട്സിന്‍റെ നേതൃത്വത്തിൽ ​ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്.

100 ടൺ പഴം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ചയും നൂറ് ടൺ പഴം പച്ചക്കറികൾ പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തിക്കും. കുവൈറ്റിലേക്ക് 50 ടൺ പഴം പച്ചക്കറികളും കൊച്ചിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്.

കൂടാതെ, കൂടുതൽ വിമാനങ്ങളിലായി ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും. വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

കണിയൊരുക്കാനും സദ്യവട്ടങ്ങൾക്കുമായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്. ഇരുപതിൽ അധികം പായസങ്ങളുമായി പായസം മേളയും സജീവമാണ്. കൂടാതെ 23 തരം വിഭവങ്ങൾ അടങ്ങുന്ന വിഷുസദ്യയുടെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു.

ഓൺലൈനിലും ലുലു സ്റ്റോറുകളിലെത്തിയും വിഷുസദ്യയുടെ പ്രീബുക്കിങ്ങ് ചെയ്യാം. നേരിട്ടെത്തി ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷണൽ ഹാപ്പിനെസ് പോയിന്‍റുകളും ലഭിക്കും. വിഷു കോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക് 50 ദിർഹം കിഴിവ് ലഭിക്കും. കൂടാതെ, ഓൺലൈൻ ഷോപ്പിങ്ങിനും ആകർഷകമായ ഇളവുകളുണ്ട്.

തുടർഭരണം സംഘടനാരംഗത്ത് മുരടിപ്പുണ്ടാക്കി; എല്ലാ തലത്തിലും തിരുത്തൽ വേണമെന്ന് സിപിഎം

ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത് ജനദ്രോഹ നടപടി; ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു