വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് ഷാർജയിൽ തുടക്കമായി: മാധ്യമ സെമിനാർ ശനിയാഴ്ച

 
Pravasi

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് ഷാർജയിൽ തുടക്കമായി: മാധ്യമ സെമിനാർ ശനിയാഴ്ച

നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായ ടി.പി. ശ്രീനിവാസൻ വിഷയാവതരണം നടത്തും.

ദുബായ്: വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ദ്വൈവാർഷിക കോൺഫറൻസിന് ഷാർജയിൽ തുടക്കമായി. ഷാർജ കോർണിഷ് ഹോട്ടലിലിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 400 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

"മാറുന്ന ആഗോള ക്രമത്തിൽ ഇന്ത്യയുടെ വർധിച്ചു വരുന്ന പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും" എന്ന പ്രമേയത്തിൽ ശനിയാഴ്ച മാധ്യമ സെമിനാർ നടക്കും. നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായ ടി.പി. ശ്രീനിവാസൻ വിഷയാവതരണം നടത്തും.

യുഎഇ യിലെ മാധ്യമപ്രവർത്തകർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കും. സാമൂഹിക - സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിംഗുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ദ്വൈവാർഷിക കോൺഫറൻസും നടക്കും.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി