അബ്ദുൽ റഹീം

 
Pravasi

സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീം ഉടൻ മോചിതനാവും

കുടുംബം കോടതിയിൽ നേരിട്ടെത്തി മാപ്പുനൽകുന്ന രേഖകളിൽ ഒപ്പിട്ടതോടെ മോചനത്തിനുള്ള ഏറ്റവും വലിയ തടസ്സം നീങ്ങി.

UAE Correspondent

റിയാദ്: കഴിഞ്ഞ 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാവും. വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നേരത്തെ പുറത്തുവന്ന സാഹചര്യത്തിൽ, ഭരണപരമായ നടപടിക്രമങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അദ്ദേഹം ഉടൻ ജയിൽ മോചിതനാകും. കൊല്ലപ്പെട്ട സൗദി ബാലന്‍റെ കുടുംബത്തിന് നൽകേണ്ട 'ബ്ലഡ് മണി' (34 കോടി രൂപ) കോടതിയിൽ കെട്ടിവെച്ചതോടെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കുടുംബം കോടതിയിൽ നേരിട്ടെത്തി മാപ്പുനൽകുന്ന രേഖകളിൽ ഒപ്പിട്ടതോടെ മോചനത്തിനുള്ള ഏറ്റവും വലിയ തടസ്സം നീങ്ങി. ഇനി പ്രോസിക്യൂഷൻ നടപടികളും എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളുമാണ് പൂർത്തിയാകാനുള്ളത്.

ഈ നടപടികൾ പുരോഗമിക്കുകയാണെന്നും കോടതിയുടെ അവസാന അനുമതി കൂടി ലഭിച്ചാലുടൻ മോചനം സാധ്യമാകുമെന്നും റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. ഈ മാസം 20-ഓടെ അദ്ദേഹം മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും , റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഘടനയ്ക്ക് അപകീർത്തി: ശ്രീശാന്തിന്‍റെ വിലക്ക് നീക്കി

മൃതദേഹത്തിൽ തലച്ചോറും ഹൃദയവും ശ്വാസകോശവുമില്ല; ഇന്ത്യൻ നാവികന്‍റെ മരണത്തിൽ ദുരൂഹത

പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; സർക്കുലർ പുറപ്പെടുവിച്ച് ഡിജിപി

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ചു

"അവന് കളിക്കാൻ പോകണം"; മകന്‍റെ മരണം അംഗീകരിക്കാതെ ക്രിക്കറ്റ് ബാറ്റുമായി കാത്തിരിക്കുന്ന അമ്മ