gender identity conflict pushes seventeen year old boy in danger
ലക്നൗ: പെണ്ണാകാനായി സ്വന്തം ജനനേന്ദ്രിയം മുറിച്ച് പതിനേഴുകാരൻ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം യുപിഎസ് സി പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാർഥി. തന്‍റെ ശരീരത്തിൽ ഒരു "പെൺകുട്ടി കുടുങ്ങിക്കിടപ്പുണ്ടെന്ന' തോന്നലാണ് ജനനേന്ദ്രിയം മുറിക്കാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർഥി പറയുന്നു.
പതിനാലാം വയസിൽ പെൺകുട്ടികളുമൊത്തുള്ള നൃത്ത പരിപാടിക്കിടെയാണ് തന്‍റെ ലിംഗ വ്യക്തിത്വത്തെക്കുറിച്ച് കുട്ടിക്ക് സംശയം തോന്നുന്നത് . അവഗണനയും ഒറ്റപ്പെടലും പേടിച്ച് മാതാപിതാക്കളോട് ഇക്കാര്യം മറച്ചു വച്ചു. പിന്നീട് ഇതേക്കുറിച്ച് ഇന്‍റർനെറ്റിൽ തെരഞ്ഞിരുന്നു.
ഓൺലൈനിൽ വീഡിയോ കണ്ട് സർജറിയെക്കുറിച്ച് അറിഞ്ഞതിനുശേഷം പ്രാദേശിക ഡോക്ടറായ സെനിത്ത് എന്നയാളിൽ നിന്നും ഉപദേശം തേടുകയായിരുന്നു. ഇയാളുടെ നിർദേശ പ്രകാരം അനസ്തേഷ്യ, സർജിക്കൽ ബ്ലേഡ് എന്നിവ ഉപയോഗിച്ച് വാടക വീട്ടിൽ സ്വയം ശസ്ത്രക്രിയ ചെയ്തു. രക്തസ്രാവം നിലക്കാതെ വന്നതോടെയാണ് ആശുപത്രിയിലെത്തുന്നത്.
കുട്ടിക്ക് പുതിയ യൂറിനറി പാസേജ് വയ്ക്കാനുള്ള ശ്രമത്തിലാണ് ഡോക്‌ടർമാർ. സംഭവം അത്യന്തം അപകടകരമാണെന്നും മനോരോഗ സഹായം ആവശ്യമാണെന്നും ഡോക്‌ടർമാർ പറയുന്നു.