ഹോർമൂസ് കടലിടുക്കിൽ നിർബന്ധിത ടോൾ പിരിവ്

 
World

ഹോർമൂസ് കടലിടുക്കിൽ നിർബന്ധിത ടോൾ പിരിവ്

ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എട്ടു പ്രമുഖ ആഗോള ഷിപ്പിങ് സംഘടനകൾ

Reena Varghese

ദോഹ: ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളിൽ നിന്നും നിർബന്ധിത ടോളോ സേവന ഫീസോ ഈടാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കാൻ ഐക്യരാഷ്ട്ര സഭയോട് എട്ടു പ്രധാന ആഗോള ഷിപ്പിങ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ മേധാവി അർസെനിയോ ഡൊമിംഗ്വസിനും അയച്ച സംയുക്ത കത്തിലാണ് സംഘടനകൾ തങ്ങളുടെ ശക്തമായ എതിർപ്പ് അറിയിച്ചത്.

തിങ്കളാഴ്ച അയച്ച ഈ നിവേദനം ബുധനാഴ്ച ഇന്‍റർനാഷണൽ ചേംബർ ഒഫ് ഷിപ്പിങ് ആണ് പരസ്യപ്പെടുത്തിയത്. ഇത്തരത്തിൽ നിർബന്ധിത ടോളോ സേവന ഫീസോ ഈടാക്കുന്നത് നിലവിലുള്ള അന്താരാഷ്ട്ര നാവിക മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ് എന്ന് സംഘടനകൾ കത്തിൽ വ്യക്തമാക്കി.

ഇത് മറ്റു പ്രധാന അന്താരാഷ്ട്ര സമുദ്ര പാതകളിലും സമാനമായ അനഭിലഷണീയമായ കീഴ്വഴക്കങ്ങൾക്ക് വഴി വെക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി. കൂടാതെ മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിൽ കപ്പൽ ജീവനക്കാരുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്‍റർനാഷണൽ ചേംബർ ഒഫ് ഷിപ്പിങിനു പുറമേ കത്തിൽ ഒപ്പു വച്ച അന്താരാഷ്ട്ര സംഘടനകൾ ഏഷ്യൻ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ (ASA), ബാൾട്ടിക് ആൻഡ് ഇന്‍റർനാഷണൽ മാരിടൈം കൗൺസിൽ (BIMCO), ക്രൂയിസ് ലൈൻസ് ഇന്‍റർനാഷണൽ അസോസിയേഷൻ (CLIA)യൂറോപ്യൻ ഷിപ്പ് ഓണേഴ്സ് (ECSA)ഇന്‍റർകാർഗോ-ഡ്രൈ കാർഗോ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ (INTERCARGO) ഇന്‍റർടാങ്കോ-ടാങ്കർ ഉടമകളുടെ അന്താരാഷ്ട്ര സംഘടന (INTERTANKO) വേൾഡ് ഷിപ്പിങ് കൗൺസിൽ (WSC) എന്നിവയാണ്.

മഴ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച സ്കൂൾ അവധി

ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ അമൃത്സർ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ജന്തർ മന്തർ പരാമർശത്തിൽ വിവാദം

ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

രാജ്യത്ത് 86,360 പിജി മെഡിക്കൽ സീറ്റുകൾ; എല്ലാ ഡിപ്ലോമ സീറ്റുകളും പിജി സീറ്റുകളാക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം