ഉത്തര കൊറിയയോട് പരാജയം രുചിച്ച് ട്രംപ്

 

file photo

World

ഉത്തര കൊറിയക്കു മുന്നിൽ പരാജയം രുചിച്ച് ട്രംപ്

ട്രംപ് 2019ൽ ഉത്തര കൊറിയയുടെ ആശയ വിനിമയ സംവിധാനങ്ങൾ ചോർത്താൻ ശ്രമിച്ച് പരാജയപ്പെട്ടതായി ന്യൂയോർക്ക് ടൈംസ്

Reena Varghese

വാഷിങ്ടൺ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഉന്നത തല ആണവ ചർച്ചകൾക്ക് ട്രംപ് തയാറെടുക്കുന്നതിനിടെ 2019ൽ ഉത്തര കൊറിയയുടെ ആശയ വിനിമയ സംവിധാനങ്ങൾ ചോർത്താൻ ശ്രമിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഈ ദൗത്യം ദയനീയമായി പരാജയപ്പെട്ടതായും പത്രം എഴുതുന്നു.

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ ആശയ വിനിമയങ്ങൾ ചോർത്തുന്നതിനായി ഒരു ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിക്കാൻ ഡോണൾഡ് ട്രംപിന്‍റെ അനുമതിയോടെ 2019ന്‍റെ തുടക്കത്തിൽ യുഎസ് നേവി സീൽ ടീം 6 ഉത്തര കൊറിയൻ മണ്ണിൽ ഒരു രഹസ്യ ദൗത്യം ആരംഭിച്ചു. മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്ക് ശേഷവും നിരവധി കാരണങ്ങളാൽ ഉപകരണം സ്ഥാപിക്കുന്നതിനു മുമ്പു തന്നെ ദൗത്യം തകർന്നു. ദൗത്യം പരാജയപ്പെട്ടതിനു മൂന്നു കാരണങ്ങളാണ് റിപ്പോർട്ടിൽ എടുത്തു പറയുന്നത്.

അന്തർവാഹിനി വിന്യാസത്തിലെ നാവിഗേഷൻ പിഴവുകൾ, തത്സമയ വിവരങ്ങളുടെയും നിരീക്ഷണത്തിന്‍റെയും അഭാവം, സാധാരണക്കാരുമായുള്ള അപ്രതീക്ഷിത ഏറ്റുമുട്ടൽ എന്നിവയാണ് ഉത്തര കൊറിയയെ കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ മനസിലാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക ദൗത്യത്തെ പരാജയപ്പെടുത്തിയത്.

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം